പുതുക്കോട് പഞ്ചായത്ത് ചരിത്രം


ഇന്ത്യയിൽ കേരള സംസ്ഥാനത്തെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമവും ഗ്രാമ പഞ്ചായത്തുമാണ് പുതുക്കോട് എന്ന് അറിയപ്പെടുന്നു.
ആലത്തൂർ താലൂക്കിൽ ആലത്തൂരിൽ നിന്ന് 15 കിലോ മീറ്ററും വടക്കഞ്ചേരിയിൽ നിന്ന് 8 കിലോ മീറ്ററും അകലെ ഭാരതപ്പുഴയുടെ ഉപനദിയായ മംഗലം നദിയുടെ പടിഞ്ഞാറൻ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്.

1953ൽ കണ്ണന്നൂർ പാട്ടോല അംശം പുതുക്കോട് അംശം പഞ്ചായത്തുകൾ സംയോജിപ്പിച്ചിട്ടാണ് ഇന്നത്തെ പുതുക്കോട് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത്. വളരെ പരിമിതമായ അധികാരങ്ങൾ മാത്രമാണ് ഗ്രാമപഞ്ചായത്തുകൾക്കുണ്ടായിരുന്നത്. 9-ാം പഞ്ചവത്സര പദ്ധതിയുമായി ആരംഭിച്ചു ഭരണഘടനയുടെ 73, 74 ഭേദഗതി ക്കുശേഷം കേരള പഞ്ചായത്തീരാജ് നിയമവും പരിഷ്‌ക്കരിച്ചു. ജനകീയാസൂത്ര ണവും അധികാര വികേന്ദ്രീകരണവും സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് നായനാർ സർക്കാർ കാഴ്‌ചവെച്ചത്. ആ കാലഘട്ടത്തിൽ ജനകീയാസൂത്രണ പദ്ധതിയായി തുടങ്ങിയത് വിമർശനത്തിന് വിധേയമായിരുന്നു. ഗ്രാമപഞ്ചായത്തുകൾക്ക് പ്രോജക്‌ടുകൾ തയ്യറാക്കാൻ കഴിയുമോ, നിർവ്വഹണം നടത്തുവാനുള്ള ഭരണനിർവ്വഹണ വിഭാഗം ഉണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. സന്നദ്ധപ്രവർത്തകർക്ക് നിരന്തരമായ പരിശീലനം കിലയുടെ ആഭിമുഖ്യത്തിൽ നൽകി. പ്രോജക്‌ട് എഴുതുവാൻ പ്രപ്തരാക്കി. ഗ്രാമപഞ്ചായത്തുകളുടെ വികസന രേഖ തയ്യാറാക്കുന്നതിന് പഠന പര്യടനങ്ങൾ സംഘടിപ്പിച്ചു. തെക്കു വടക്കായും കിഴക്കുപടിഞ്ഞാറായും വിവരശേഖരണത്തിന് വേണ്ടി നടക്കുകയും ചെയ്‌തു. കർമ്മ സമിതികളുടെ ആഭിമുഖ്യത്തിൽ വിവിധ വിഭവങ്ങളെ കുറിച്ച പഠിക്കുകയും അവസ്ഥാ രേഖ തയ്യാറാക്കുകയുമുണ്ടായി. 1996-97ൽ തയ്യറാക്കപ്പെട്ട വികസന രേഖ ഗ്രാമപഞ്ചായത്തിൻ്റെ അന്നത്തെ അവസ്ഥയെപറ്റിവിശദമായ വിവരണം നൽകുന്നുണ്ട്.
9-ാം പദ്ധതിയിൽ പദ്ധതി വിഹിതത്തിൻ്റെ 40% വരെ ത്രിതല പഞ്ചായത്തു കൾക്കായി മാറ്റിവെക്കപ്പെട്ടിരുന്നു. കൈപ്പടയിൽ തയ്യാറാക്കപ്പെട്ട പദ്ധതികൾ ബ്ലോക്ക്‌തല എക്സ്‌പെർട്ട് കമ്മറ്റികൾ പരിശോധിച്ച് അഗീകരിച്ചശേഷം ഡി.പി.സി. അംഗീകാരവും ലഭ്യമാക്കിയിരുന്നു. സാങ്കേതിക അനുമതി ആവശ്യമുള്ള പദ്ധതികൾക്ക് ബി.എൽ.ടി.സി.യാണ് അനുമതി നൽകിയിരുന്നത്. പിൽക്കാലത്ത് ബിഎൽ.ഇ.സികളും ബിഎൽ.ടി.സികളും നിർത്തലാക്കി. 2008 ഓടുകൂടി പ്രോജക്റ്റ് ഫോമുകൾ നിലവിൽ വന്നു. വിവര സാങ്കേതിക വിദ്യയുടെ വളർച്ച പ്രോജക്ട് രൂപീകരണത്തിനും പ്രതിഫലിച്ചു. ഇപ്പോൾ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ഓൺലൈനിലാണ് പദ്ധതികൾ സമർപ്പിക്കുന്നത്.
കഴിഞ്ഞ 25 വർഷക്കാലം ജനകീയാസൂത്രണ പദ്ധതി നടപ്പിൽ വന്നശേഷം ഉണ്ടായ അത്ഭുത പൂർണ്ണമായ പുരോഗതി എടുത്തുപറയാവുന്നതാണ്. അത് വിഷയ മേഖല തിരിച്ച് പ്രതിപാദിച്ചിട്ടുണ്ട്.